വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് എംസിഎഫ്
വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ എം.സി.എഫ് (Material Collection Facility) മാലിന്യ സംസ്കരണ രംഗത്ത് പ്രധാന പങ്ക് വഹിക്കുന്ന കേന്ദ്രമാണ്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്, പേപ്പർ, ലോഹം തുടങ്ങിയ അജൈവ മാലിന്യങ്ങൾ ഇവിടെ ശാസ്ത്രീയമായി തരംതിരിച്ച് സംസ്കരിക്കുന്നു. ഹരിതകർമ്മസേനയുടെ സേവനത്തോടെ പഞ്ചായത്തിൽ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും കൂടുതൽ ശക്തിപ്പെടുന്നു. ശുചിയായ ഗ്രാമത്തിനും ആരോഗ്യകരമായ ജീവിതത്തിനും എം.സി.എഫ് കേന്ദ്രത്തിന്റെ പ്രവർത്തനം വലിയ പിന്തുണയാണ്.