ഒറ്റ നോട്ടത്തില്‍
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ സ്ഥിതിചെയ്യുന്ന വാഴപ്പള്ളി കേരളത്തിന്റെ സാംസ്കാരിക, ചരിത്ര, ഭാഷാപരമായ പൈതൃകവുമായി അടുത്ത ബന്ധമുള്ള ഒരു പ്രദേശമാണ്. ഇന്നത്തെ വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പുരാതന വാഴപ്പള്ളി ഗ്രാമത്തിന്റെ ഭാഗമാണ്. ചങ്ങനാശ്ശേരി നഗരത്തിന്റെ വളർച്ചയോടെ പുരാതന ഗ്രാമത്തിന്റെ ഒരു ഭാഗം നഗരസഭാ പരിധിയിലും ശേഷിച്ച ഭാഗം ഗ്രാമപഞ്ചായത്തായും രൂപപ്പെട്ടു.
ബ്ലോക്ക് - മാടപ്പള്ളി
വില്ലേജുകൾ- ചെത്തിപ്പുഴ,വാഴപ്പള്ളി വെസ്റ്റ്
വിസ്തീർണ്ണം - 21.73
വാർഡുകളുടെ എണ്ണം - 22
ജനസംഖ്യ - 42416